
നിശ്ചല ചായചിത്രത്തിന്റെ (photography) ശ്രേഷ്ഠത, (hurdle) അതിന്റെ പശ്ചാത്തലവും,(context) പ്രാധാന്യമുള്ള പാത്രത്തിന്റെ (subject)വിവരങ്ങളും കാഴ്ചക്കാരനുമായി പങ്കുവയ്ക്കുവാൻ ഒരു ദീർഘചതുരത്തിന്റെ ഒമ്പത് ചതുരകട്ടകൾ(nine zone grid) കൊണ്ട് കഴിയുമ്പോളാണ്. തികച്ചും അസാധ്യം എന്നു തോന്നിക്കുന്ന ഈ വിശേഷണത്തെ നമുക്കുമുന്നിൽ കാഴ്ചവച്ച പല നിശ്ചല ചിത്രങ്ങളും ഉണ്ട്. സാർവ്വത്രികവും സർവ്വ കാലീനവുമായ മൂല്യമുള്ളതും (classic)ആണ് ഇത്തരം കലാസൃഷ്ടികൾ. കോട്ടൺ മിൽ പെൺകുട്ടി ...