നിശ്ചല ചായചിത്രത്തിന്റെ  (photography) ശ്രേഷ്ഠത, (hurdle) അതിന്റെ പശ്ചാത്തലവും,(context) പ്രാധാന്യമുള്ള പാത്രത്തിന്റെ (subject)വിവരങ്ങളും കാഴ്ചക്കാരനുമായി പങ്കുവയ്ക്കുവാൻ ഒരു ദീർഘചതുരത്തിന്റെ ഒമ്പത്  ചതുരകട്ടകൾ(nine zone grid) കൊണ്ട് കഴിയുമ്പോളാണ്. തികച്ചും അസാധ്യം എന്നു തോന്നിക്കുന്ന ഈ വിശേഷണത്തെ നമുക്കുമുന്നിൽ കാഴ്ചവച്ച പല നിശ്ചല ചിത്രങ്ങളും ഉണ്ട്. സാർവ്വത്രികവും സർവ്വ കാലീനവുമായ മൂല്യമുള്ളതും (classic)ആണ് ഇത്തരം കലാസൃഷ്ടികൾ. 

                                                           കോട്ടൺ മിൽ പെൺകുട്ടി
                                    
                                                                                              ലൂയിസ് ഹൈൻ

ലൂയിസ് ഹൈൻ അമേരിക്കൻ ബാലവേല സമിതിയുടെ അന്വേഷണ ഫോട്ടോഗ്രാഫർ ആയിരുന്നു. വലിപ്പം കൂടിയ പഴയകാല ക്യാമറയുമായി  വേഷപ്രച്ഛന്നനായി  വിവരങ്ങൾ രേഖപ്പെടുത്തി എത്തി  കുട്ടികൾ ജോലി ചെയ്യാൻ സാധ്യതയുള്ള ഇടങ്ങളിൽ കയറിയിറങ്ങി. അങ്ങനെയാണ് അദ്ദേഹം സാഡി ഫൈഫർ എന്ന ഈ പെൺകുട്ടിയെ കാണുന്നത്. അദ്ദേഹത്തിൻറെ ഈ ചിത്രങ്ങൾ ആണ് ബാലവേല നിയന്ത്രണ നിയമ നിർമ്മാണത്തിലേക്ക് നയിച്ചത്.

Comments

Popular posts from this blog