The Clips Atomicus

The Clips Atomicus


 അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന എന്ന അർത്ഥത്തിലാണ് ഇവിടെ ആറ്റോമികസ് ( Suspended)) എന്ന് ഉപയോഗിച്ചിരിക്കുന്നത്. 1948 ൽ ഫിലിപ്പ് ഹാൽസ് മാൻ എന്ന ഫോട്ടോഗ്രാഫർ അദ്ദേഹത്തിൻറെ ചിത്രത്തിന് ഡാലി അറ്റോമികസ് എന്ന പേരു നൽകിയിരുന്നു.

Dalí Atomicus
                                                                                      Philippe Halsman 1948

ഫിലിപ്പ് ഹാൽസ് മാൻ  അദ്ദേഹത്തിൻറെ സുഹൃത്തും ചിത്രകാരനുമായ ഡാലിയുടെ ഛായ ചിത്രീകരണത്തിന് വേണ്ടി ഉള്ള തയ്യാറെടുപ്പിലായിരുന്നു.വ്യക്തിയുടെ സവിശേഷത ചിത്രത്തിൽ ഉണ്ടാകണമെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. ഇരിക്കുന്ന ഒരു ചിത്രം ഡാലിയുടെ വ്യക്തിത്വത്തിന് ചേരുന്നതല്ല എന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു.  ലെഡ ആറ്റോമിക്ക എന്ന ഡാലിയുടെ ചിത്രത്തിൽ നിന്നു തന്നെ പ്രചോദനമുൾക്കൊണ്ട് ചിത്രീകരണം നടത്താൻ അദ്ദേഹം തീരുമാനിച്ചു. ഡാലി എന്ന ചിത്രകാരൻ ഉൾപ്പെടെ  അദ്ദേഹവുമായി ബന്ധപ്പെട്ട് ചിത്രത്തിൽ വരുന്ന  എല്ലാ വസ്തുക്കളെല്ലാം അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നതുപോലെയുള്ള ഒരു പ്രതീതി  സൃഷ്ടിച്ചു. ഇതിനായി അദ്ദേഹത്തെ സഹായിച്ചത് ഭാര്യയും ഇളയ മകളും ആയിരുന്നു. ചാടി നിൽക്കുന്ന ഡാലിയും ഉയർന്നുനിൽക്കുന്ന കസേരയും തെറിച്ചു നിൽക്കുന്ന വെള്ളവും ചാടുന്ന മൂന്നു പൂച്ചകളും ഉള്ള ഈ ചിത്രത്തിൻറെ ചിത്രീകരണത്തിന് വേണ്ടി ഇരുപത്താറ് തവണ പരിശ്രമിക്കേണ്ടി വന്നു.



Comments

Popular posts from this blog

🌕 Radha in the Moonlight – A Photographic Tribute to Ravi Varma

Raja Ravi Varma's painting "Radha in the moonlight"., photographic recreation.