The Ignorant







 കുട്ടികൾ കൗതുകത്തോടെ 

കൂട്ടിലടച്ചോരാ  കോഴികുഞ്ഞുങ്ങൾ

അതിൽ ഒരു കുഞ്ഞു കുറുമ്പി 

വിരുതിയായി വളർന്നു

തിരിച്ചു കെട്ടിയ കൂടിനുള്ളിൽ 

അസ്വാതന്ത്ര്യത്തിന്റെ രോഷം

മൂത്തവൾ കൊത്തി കൊന്നോരോരോ കൂട്ടത്തെയും 

തൻ തോഴിയെ തീറ്റക്കരുകിൻ

കൊക്കീ വിളിക്കും ഒരുവൻ 

അവനെയും കൊത്തി കൊന്നിട്ടവൾ 

ഏകയായി മാറിയതറിഞ്ഞിടാതെ 

കൊക്കി വിളിക്കുന്നുണ്ട് കൂട്ടരേ തീറ്റക്കരുകിൽ 

തിരിച്ചറിവില്ല മിണ്ടാപ്രാണികൾ 

ഇവർ എങ്കിലും നമ്മളെ പോലെയെന്നോ



                                     



Comments

Popular posts from this blog

"Radha in Moon light" ( photographic recreation of Raja Ravi Varma's painting)

My Kochi