Posts

Showing posts from March, 2022
Image
 കൺമുന്നിലുള്ളത് പകർത്തുകയല്ല ,  ഉള്ളിലുള്ള വശ്യ സൗന്ദര്യത്തിന് വെളിച്ചം  പകരുകയാണത്രേ
Image
 പ്രാവുകൾ കുറുകുന്ന  മേൽക്കൂരകൾക്കിടയിലല്ല പരുന്തുകൾ ചിറകടിക്കും മേഘങ്ങൾക്കും അപ്പുറം ആത്മ സ്നേഹത്തിന്റെ സമസ്ത സുന്ദരമായ ലോകത്തിലേക്ക്

പ്രകാശം പരക്കട്ടെ

Image
  പ്രകാശം പരക്കട്ടെ എൻ കയ്യിലൊരു മൂല്യനിർണയ  കടലാസ് ഉണ്ടത്രേ! കാറ്റിൽ അത്  പറന്ന് അകലുമോ എന്ന് കരുതി  ഞാനെൻറെ ജനാലകൾ  കൊട്ടിയടച്ചു.  ഉരുണ്ടുകൂടിയ മുറിയിൽ ഭയം  പെറ്റുപെരുകിയത് സ്നേഹ രശ്മികൾ  അന്യമായതിലാണെന്ന് അറിഞ്ഞിടവെ,  പ്രകാശിക്കും ഞാൻ  സൂര്യൻ കണകെയെന്നോ..

The Ignorant

Image
 കുട്ടികൾ കൗതുകത്തോടെ  കൂട്ടിലടച്ചോരാ  കോഴികുഞ്ഞുങ്ങൾ അതിൽ ഒരു കുഞ്ഞു കുറുമ്പി  വിരുതിയായി വളർന്നു തിരിച്ചു കെട്ടിയ കൂടിനുള്ളിൽ  അസ്വാതന്ത്ര്യത്തിന്റെ രോഷം മൂത്തവൾ കൊത്തി കൊന്നോരോരോ കൂട്ടത്തെയും  തൻ തോഴിയെ തീറ്റക്കരുകിൻ കൊക്കീ വിളിക്കും ഒരുവൻ  അവനെയും കൊത്തി കൊന്നിട്ടവൾ  ഏകയായി മാറിയതറിഞ്ഞിടാതെ  കൊക്കി വിളിക്കുന്നുണ്ട് കൂട്ടരേ തീറ്റക്കരുകിൽ  തിരിച്ചറിവില്ല മിണ്ടാപ്രാണികൾ  ഇവർ എങ്കിലും നമ്മളെ പോലെയെന്നോ                                      

The Moon Lover

Image
  എന്തിനീ പിൻവിളി സഖീ, നിൻ അധരങ്ങളിൽ പുഞ്ചിരി  വിടർത്താൻ എൻ കണ്ണുകളിൽ തിളക്കമില്ല, എൻ സാമീപ്യം നിൻ അടിവയറ്റിൽ തുടിപ്പാകുമോ എന്ന് അറിയില്ല എൻ സ്പർശനത്താൽ നിൻ കവിളുകൾ ചുവന്നു തുടുക്കുമോ എന്നും അറിയില്ല സഖീ, ഞാൻ ഒരു വൃദ്ധൻ സഖീ മനസാ ഞാൻ ഒരു വൃദ്ധൻ